രണ്ട് പതിറ്റാണ്ടിലേറെയായി നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിൻ്റെ (ബിജെഡി) കോട്ടയായ ഒഡീഷയിൽ ഭാരതീയ ജനതാ പാർട്ടി ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ബിജെപി ഇത്തവണ അവരുടെ നേട്ടം ഇരട്ടിയാക്കാൻ സാധ്യതയുണ്ടെന്നാണ് പോൾസ്റ്റർമാർ പ്രവചിക്കുന്നത്.
ഇന്ത്യ ടിവി-സിഎൻഎക്‌സ് ഭാരതീയ ജനതാ പാർട്ടിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. ഒഡീഷയിലെ 21 സീറ്റുകളിൽ ബിജെപി 15-17 സീറ്റുകൾ നേടുമെന്ന് ഏജൻസിയുടെ സർവേയിൽ പറയുന്നു. അതെ സമയം ബിജെഡിയുടെ സീറ്റ് നില ഗണ്യമായി കുറയും; എക്‌സിറ്റ് പോൾ പ്രകാരം പട്നായിക്കിൻ്റെ പാർട്ടിക്ക് 4-6 സീറ്റുകൾ ലഭിക്കും.
Discussion about this post