തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ. കേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റാണ് ടൈംസ് നൗ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 14 മുതൽ 15 വരെ സീറ്റുകൾ നേടും. എൽഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് ലഭിക്കുകയെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തൃശൂരിലും പത്തനംതിട്ടയിലും ബിജെപി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും. തൃശൂരിലായിരിക്കും ബിജെപി അക്കൗണ്ട് തുറക്കുകയെന്നും ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
ടൈംസ് നൗ സർവേ പ്രകാരം കോൺഗ്രസ് 46 ശതമാനവും എൽഡിഎഫ് 32 ശതമാനവും വോട്ട് വിഹിതം നേടും. ബിജെപി ഇക്കുറി കേരളത്തിൽ 18 ശതമാനം വോട്ട് വിഹിതം നേടുമെന്ന് സർവേ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിച്ചതോടെയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. കേരളത്തിൽ 20 ലോക്‌സഭാ സീറ്റുകളാണുള്ളത്. എപ്രിൽ 26ന് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ്. 20 ലോക്‌സഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇക്കുറിയും യുഡിഎഫ് മുന്നേറ്റമുണ്ടാക്കാനാണ് സാധ്യത. കഴിഞ്ഞ തവണ 19 സീറ്റുകളിൽ ആണ് യുഡിഎഫ് വിജയിച്ചത്. ഒരു സീറ്റ് എൽഡിഎഫിനും ലഭിച്ചിരുന്നു. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്.
Discussion about this post