ന്യൂഡൽഹി: എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ വലിയ മാർജിനിൽ എൻ ഡി എ ജയിക്കുമെന്ന് പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകൾ.
ഇന്ത്യ ന്യൂസ് ഡി ഡയനാമിക്‌സ് എൻ ഡി എ യ്ക്ക് 371 സീറ്റുകളും 1 25 സീറ്റുകൾ ഇൻഡി സഖ്യത്തിന് കിട്ടും എന്നാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക്ക് ചാനൽ പി മാർക്യൂ 359 സീറ്റുകൾ എൻ ഡി എ നേടുമെന്ന് പറയുമ്പോൾ അവർ തന്നെ ഭാരത് മാട്രിസുമായി ചേർന്ന് നടത്തിയ സർവേ എൻ ഡി എ യ്ക്ക് 353 മുതൽ 368 വരെ സീറ്റുകൾ ആണ് പ്രവചിക്കുന്നത്. അതെ സമയം ടി വി 5 തെലുഗു നടത്തിയ എക്സിറ്റ് പോൾ പറയുന്നത് 359 സീറ്റുകൾ ആണ് എൻ ഡി എ ക്ക് ലഭിക്കുക എന്നാണ്.
അതെ സമയം 120 മുതൽ 154 സീറ്റുകൾ വരെയാണ് ഒരു വിധം എല്ലാ എക്സിറ്റ് പോളുകളും ഇൻഡി സഖ്യത്തിന് പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷിച്ചതിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല. ബി ജെ പി യുടെ വലിയ മാർജിനിലുള്ള വിജയവും ഇൻഡി സഖ്യത്തിന്റെ സ്വാഭാവിക പരാജയവും സുനിശ്ചിതമാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
Discussion about this post