തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ വന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന്റെ വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റുകൾ ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കും. എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
എൽഡിഎഫിന് പൂജ്യം സീറ്റും യുഡിഎഫിന് 20 സീറ്റും ആയിരുന്നു എക്സിറ്റ് പോൾ സർവേ യില്‍ താന്‍ പ്രതീക്ഷിച്ചിരുന്നതും. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Discussion about this post