മുസ്ലീംങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് രാമായണ മാസാചരണം ഉപേക്ഷിച്ചതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മുസ്ലിം പ്രീണന രാഷ്ട്രീയമാണു കോണ്‍ഗ്രസ് നിരന്തരം നടപ്പാക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 1984-ലെ സിഖ് കലാപത്തെ പോലും ന്യായീകരിച്ച കോണ്‍ഗ്രസ് ഇതാദ്യമായിട്ടല്ല രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ട 1980-ലെ ഭഗല്‍പുരിലെ കലാപത്തെക്കുറിച്ച് ശരിയായ അന്വേഷണം പോലും കോണ്‍ഗ്രസ് നടത്തിയില്ല. സൈറാ ബാനു കേസിന്റെ കാര്യത്തിലും രാഷ്ട്രീയനേട്ടം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ മനസ്സില്‍. മൗനം വെടിഞ്ഞു രാഹുല്‍ ഇക്കാര്യങ്ങളില്‍ മറുപടി നല്‍കണമെന്നും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു.
മുസ്ലിം പണ്ഡിതരുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. നരേന്ദ്രമോദി ഉള്‍പ്പടെ ബിജെപി നേതാക്കള്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുകയും ചെയ്തു. ഇതിനിടെയ ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പ്രയോഗവും വിവാദമായി.
തൈക്കാട് ഇന്ന് നടത്താനിരുന്ന രാമായണമാസാചരണം കോണ്‍ഗ്രസ് എതിര്‍പ്പുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
Discussion about this post