സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസി. സിപിഎം ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. വര്‍ഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുകയാണ് സിപിഎം എന്നും ഫൈസി ആരോപിച്ചു.എസ്ഡിപിഐ വേട്ടയില്‍ ആരും മാളത്തിലൊളിക്കില്ലെന്നും ഫൈസി പറഞ്ഞു.
അഭിമന്യു വധക്കേസില്‍ അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പടെ നാല് നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പോലിസ് പിന്നീട് വിട്ടയച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത് ഹര്‍ത്താലില്‍ നിന്ന് പിന്‍വാങ്ങിയ എസ്ഡിപിഐ ഇന്ന് കരിദിനമായി ആചരിക്കുകയാണ്.
Discussion about this post