റായ്പുര്‍: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ചത്തീസ്ഗഡ് സര്‍ക്കാര്‍ വര്‍ഷങ്ങളായി തിരയുന്ന നേതാവാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജെറിന മന്‍പുര്‍ എന്ന ഈ വനിതാ മാവോയിസ്റ്റ് നേതാവിന് സംസ്ഥാനസര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ തലയ്ക്കു വില പ്രഖ്യാപിച്ചിരുന്നു.2005 മുതല്‍ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജെറിന മന്‍പുര്‍ പ്രദേശത്ത് പല തവണ പോലീസ് സംഘങ്ങളെ ആക്രമിച്ചതടക്കം 16 കേസുകളില്‍ പ്രതിയാണ്.
ഛത്തീസ്ഗഡിലെ രജന്ദ്ഗാവ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊണ്ടല്‍ കുന്നുകളില്‍ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസും സംസ്ഥാന പോലീസും രാവിലെ പട്രോളിങ് നടത്തുന്നതിനിടെ മാവോയിസ്റ്റ് സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചു വെടിവെയ്ക്കുകയായിരുന്നു.
സുരക്ഷാ സേനയുടെ തിരിച്ചടിയിലാണ് വനിതാ മാവോയിസ്റ്റ് വെടിയേറ്റു വീണത്. തലസ്ഥാനമായ റായ്പുരില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന പ്രദേശം. ഏറെനേരത്തെ വെടിവെപ്പിനു ശേഷം മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നുള്ള വെടിയൊച്ച നിലച്ചപ്പോള്‍ നടത്തിയ തെരച്ചിലിലാണ് ജെറിന എന്ന മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
2005 മുതല്‍ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജെറിന മന്‍പുര്‍ പ്രദേശത്ത് പല തവണ പോലീസ് സംഘങ്ങളെ ആക്രമിച്ചതടക്കം 16 കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
Discussion about this post