കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതി മുഹമ്മദിന്റെ മാതാപിതാക്കളും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ രാഷ്ട്രീയത്തിന്റെ വക്താക്കള്‍. പിതാന് ഇബ്രാഹിം മൗലവി എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും, ആലപ്പുഴ ജില്ല സെക്രട്ടറിയുമായിരുന്നു ഇബ്രാഹിം മൗലവി. മഞ്ചേരിയിലെ ഒരു പള്ളിയിലെ ഉസ്താദായിരുന്നു ഇയാള്‍. ഇതിന്റെ മറവിലായിരുന്നു എസ്ഡിപിഐയിലെ പ്രവര്‍ത്തനം. പിതാവിന്റെ രാഷ്ട്രീയ തീവ്ര നിലപാടുകളില്‍ മകന്‍ മുഹമ്മദും ആകൃഷ്ടനായി. മാതാപിതാക്കളുടെ പൂര്‍ണമായ ആശിര്‍വ്വാദത്തോടെ ആയിരുന്നു മുഹമ്മദിന്റെ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ രാഷ്ട്രീയ പ്രവര്‍ത്തനം.
പിതാവിന്റെ അനുവാദത്തോടെ ചെറുപ്പം മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും പിന്നീട് എസ്ഡിപിഐയുടെയും പരിശീലന പരിപടികളില്‍ മുഹമ്മദ് പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ അരുക്കൂറ്റിയിലെ പതിനൊന്നാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നു മുഹമ്മദ്. നടുവത്ത് നഗറിലെ പോപ്പുലര്‍ ഫ്രണ്ട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
പണം കണ്ടെത്താന്‍ പിതാവിന്റെ സഹോദരനൊപ്പം കാറ്ററിംഗ് ജോലിക്ക് പോയിരുന്നു. മുഹമ്മദിനെ പോലിസ് പിടികൂടിയെങ്കിലും മാതാപിതാക്കള്‍ ഇപ്പോഴും ഒളിവിലാണ്.
ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായ ആദില്‍ ബിന്‍ സലിമിനൊപ്പമാണ് മുഹമ്മദ് നാട് വിട്ടത്. കൊലയ്ക്ക് ശേഷം ആലപ്പുഴ റെയില്‍വെസ്റ്റേഷനില്‍ എത്തിയായിരുന്നു ഗോവയിലേക്ക് പോയത്. മുഹമ്മദ് പള്ളിയില്‍ അഭയം തേടി. ആദിലും സഹോദരന്‍ ആരിഫും ഒളിവിലാണ്.
Discussion about this post