മലബാര്‍ സിമെന്റ്സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന രണ്ടു ഹര്‍ജികള്‍ ആണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അദ്ധ്യക്ഷനായ ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശശീന്ദ്രന്റെ അച്ഛന് വലായുധന്‍ മാസ്റ്റര്‍ ഉം ജോയ് കൈതാരവും സമര്‍പ്പിച്ച ഹര്‍ജികളാണ് .സാമ ആവശ്യമുന്നയിച്ച് നേരത്തെ നല്കിയ ഹര്‍ജികളും ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചാണ് ഹര്‍ജി വീണ്ടു തള്ളിയത്.
് തള്ളിയത്. അതെ സമയം അഴിമതി കേസ് കളില്‍ 3 പ്രതികളെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി വിശദ വാദത്തിനായി ഈ മാസം 30ലേക്ക് മാറ്റിയിട്ടുണ്ട്. ഓള് കേരള ആന്റി കര്‍പ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്സ് പ്രൊട്ടക്ഷന്‍ കൗനസിലാണ് ഹര്‍ജിക്കാര്‍. കമ്പനി മുന്‍ ചെയര്മാന് ജോണ്‍ മത്തായി, ഡയറക്ടര്‍ മാരായ ടി. പത്മനാഭന് നായര്‍, എന്‍.കൃഷ്ണ കുമാര്‍ എന്നിവരെയാണ് പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയത് .2012 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കിയത് ഇക്കാര്യം ആണ് ഹര്ജിക്കാരന് ചോദ്യം ചെയ്തതും. കേസ് ദുര്‍ബലം ആക്കാനും മറ്റു പ്രതികളെ സഹായിക്കാനും ആണ് സര്‍ക്കാര്‍ നീക്കം എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം അഴിമതിക്കേസുകളിലെ പ്രതികളെ ഉത്തരവിലൂടെ ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മലാബാര്‍ സിമന്റ്സ് അഴിമതി കേസില്‍ തുടരന്വേഷണവും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു
Discussion about this post