ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടന പാതയില്‍ പൊട്ടാത്ത ഷെല്‍ കണ്ടെത്തി. വെളളിയാഴ്ച ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് ഗഗാങ്കീറിന് സമീപം ഹങ്പാര്ക്കിന് 200 മീറ്റര്‍ അകലെ ഷെല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷെല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷം നിര്‍വീര്യമാക്കി.
ഇന്തോ – ടിബറ്റന്‍ പോലീസിന്റെ ദൈനംദിന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഷെല്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനയുടെ സഹായത്തോടെയാണ് ഷെല്‍ നിര്‍വീര്യമാക്കിയത്.
Discussion about this post