ഹിന്ദു സമൂഹത്തെയും സ്ത്രീകളെയും നിന്ദിക്കുന്ന പരാമര്‍ശങ്ങളടങ്ങിയ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിനും മാനേജ്‌മെന്റെിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് മൃതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ച് മഹിളാ മോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചു, മ്രാതൃഭൂമി ഓഫിസിലേക്ക് മഹിളാമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ചത്.
ഹരീഷ് എഴുതിയ മീശ എന്ന നോവലിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഹിന്ദു സമൂഹത്തില്‍ നിന്ന് ഉയരുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ നിന്ദിച്ചതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ അവഗണിച്ച് മുന്നോട്ടു പോകുന്ന മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങള്‍ ബഹ്ക്കരിക്കാനുള്ള ആഹ്വാനവും ശക്തമായിട്ടുണ്ട്.
മാതൃഭൂമി മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Discussion about this post