ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങളടങ്ങിയ മീശ എന്ന നോവല്‍ പിന്‍വലിച്ചു. പുതിയ നോവല്‍ പിന്‍വലിക്കുകയാണ് എഴുത്തുകാരന് എസ് ഹരീഷ് അറിയിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന നോവല്‍ പിന്‍വലിച്ചത്.
ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന് പറഞ്ഞു. കുടുംബാംഗങ്ങളെ അപമാനിക്കുന്ന നീക്കങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പബ്ലിക്കേഷനെതിരെ വ്യാപക എതിര്‍പ്പാണ് ഹിന്ദു സംഘടനകളും, മഹിള മോര്‍ച്ച പോലുള്ള സ്ത്രീ സംഘടനകളും ഉയര്‍ത്തിയത്. എസ് ഹരീഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്ക്കരിക്കുന്നതുള്പ്പടെയുള്ള ആഹ്വാനങ്ങളും ശക്തമായിരുന്നു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുകയാണെന്നും, പിന്നീട് പുസ്തകമായി പുറത്തിറക്കുമെന്നും ഹരീഷ് അറിയിച്ചു.
Discussion about this post