ഹിന്ദു സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം ഉയര്‍ന്ന ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി സുധാകരന്. മതമൗലികവാദികളുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്നും സുധാകരന് പറഞ്ഞു. എസ് ഹരീഷിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കുടുംബാംഗങ്ങള്‍ക്ക് ഭീഷണിയുണ്ടായിട്ടും പോലിസ് കേസെടുക്കാത്തത് ദുരൂഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ സിപിഎമ്മും നോവല്‍ പിന്‍വലിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. ചില ഹിന്ദു സംഘടനകളുടെ ഭീഷണി ഉള്ളതിനാല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് എസ് ഹരീഷ് അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പോലുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. മാതൃഭൂമി ബഹിഷ്ക്കരണത്തിനുള്ള ആഹ്വാനവും വിവിധ സംഘടനകള്‍ നടത്തിയിരുന്നു.
ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇടത് വലത് കക്ഷികള്‍ സ്വീകരിക്കുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. നോവല്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് വിവിധ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post