റെയില്‍വേ കോച്ചുകളില്‍ സൗരോര്‍ജ പാനലില്‍ സ്ഥാപിക്കാന്‍ പദ്ധതി ഒരുക്കുന്നു.ആദ്യ പടിയായി സീതാപുര്‍ ഡല്‍ഹി റിവാരി പാസഞ്ചര്‍ ട്രെയിനില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചു.
ആദ്യ സെറ്റ് കോച്ചുകള്‍ റെയില്‍വേ ബോര്‍ഡംഗമായ രവീന്ദ്ര ഗുപ്ത ഉദ്ഘാടനം ചെയ്തു. നോണ്‍ എസി പാസഞ്ചര്‍ കോച്ചുകളിലുള്ള ഫാന്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ സൗരോര്‍ജ്ജപാനല്‍ ഉപോയഗിക്കാനാണ് പുതിയ പദ്ധതി.
ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യൂവല്‍സ് ആണ് പാനലുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡെമു ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിരുന്നു. ഓരോ കോച്ചിലെയും പാനല്‍ പ്രതിദിനം 15 മുതല്‍ 2 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിന്റെ പരമാവധി ഭാരം എന്നത് 120 കിലോ ആയിരിക്കും. ആദ്യഘട്ടത്തില്‍ ഡെമു പാസഞ്ചര്‍ ട്രെയിനുകളിലായി 250 ട്രെയിനുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാണ് കരുതുന്നത്.
സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നത് വഴി മൂന്ന് കോടി രൂപ ലാഭിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് സൗരോര്‍ജ പാനലുകളുടെ നിര്‍മ്മാണ ചുമതല.
Discussion about this post