ന്യൂഡൽഹി :വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ സേവനം തേടുന്നവരാണ് നാം. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും അവധി ദിനങ്ങൾ ഏതൊക്കെയെന്ന് മുൻകൂട്ടി അറിയുന്നത് നല്ലതാണ് . ജൂൺ മാസത്തിൽ രാജ്യത്ത് മൊത്തം 12 ദിവസമാണ് ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കും.
കേരളത്തിൽ എട്ടു ദിവസങ്ങളാണ് മുടക്ക്. ബക്രീദ് , ഞായറാഴ്ചകൾ , രണ്ടാമത്തെ ശനിയാഴ്ച നാലാമത്തെ ശനിയാഴ്ച എന്നിവ അടക്കം നോക്കിയാണ് എട്ട് മുടക്കുകൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കലണ്ടർ അനുസരിച്ചാണ് ജൂൺ മാസത്തിൽ മൊത്തം 12 അവധികൾ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജൂൺ 1- ലോക്സഭ തെരഞ്ഞെടുപ്പ് ( സിംലയിൽ മാത്രം അവധി)
ജൂൺ 2- ഞായറാഴ്ച
ജൂൺ എട്ട്- രണ്ടാമത്തെ ശനിയാഴ്ച
ജൂൺ 9- ഞായറാഴ്ച
ജൂൺ 10- ഗുരു അർജുൻ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബിൽ അവധി)
ജൂൺ 15- മിസോറാമിലും(വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി
ജൂൺ 16- ഞായറാഴ്ച
ജൂൺ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചൽ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)
ജൂൺ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)
ജൂൺ 22- നാലാമത്തെ ശനിയാഴ്ച
ജൂൺ 23- ഞായറാഴ്ച
ജൂൺ 30- ഞായറാഴ്ച
Discussion about this post