കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന പദയാത്രയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി. ബി.ജെ.പി കര്‍ഷകര്‍ക്ക് വേണ്ടി പോരാടുന്നവരാണെന്നും താന്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ കുമാരസ്വാമിയുെ മണ്ഡലമായ രാമനഗരയില്‍ നിന്നും തുടങ്ങുന്ന പദയാത്ര മൂന്ന് ദിവസം നീണ്ട് നില്‍ക്കും. ബെംഗളൂരുവില്‍ അവസാനിക്കുന്ന പദയാത്രയില്‍ 3000ലധികം കര്‍ഷകര്‍ പങ്കെടുക്കും. കര്‍ഷകര്‍ എടുത്തിരിക്കുന്ന വായ്പ തുക 53,000 കോടി രൂപയാണ്.
Discussion about this post