‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റെയില്‍വെ ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍ കേന്ദ്ര റെയില്‍വെമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ റെയില്‍വേ മൂന്ന് 09-3എക്സ് ഡൈനാമിക് ടാംപിംഗ് എക്സ്പ്രസ് മെഷീനുകള്‍, ഒരു ബേലസ്റ്റ് ക്ലീനിങ് മെഷീന്, പോയിന്റ് ക്രോസിംഗ് ടമ്പിംഗ് മെഷീന് എന്നിവയെയാണ് പുതുതായി രംഗത്തിറക്കുന്നത്. 09-3എക്സ് ഡൈനാമിക് ടമ്പിംഗ് എക്സ്പ്രസ് മെഷീനുകള്‍ ഉപയോഗിച്ച് ട്രാക്കിന്റെ ജ്യാമിതി നിരീക്ഷിക്കാനും ആവശ്യമായ ജ്യാമിതിയില്‍ ട്രാക്ക് ശരിയാക്കാനും സാധിക്കും.
ട്രാക്ക് മെഷീന് ജീവനക്കാര്‍ക്ക് വിദൂര മേഖലകളില്‍ 21 ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടി വരും. ഈ ജീവനക്കാരുടെ സൗകര്യത്തിനായി ചില കോച്ചുകള്‍ പുതുക്കിപ്പണിയും. പുതുക്കിപ്പണിത കോച്ചുകളില്‍ മോഡുലാര്‍ അടുക്കളയും, ജല ശുദ്ധീകരണ ഉപകരണവും, ഫ്രിഡ്ജും, ബയോ-ടോയ്ലറ്റും മറ്റ് അത്യാധുനിക സൗകര്യങ്ങളുമുണ്ടായിരിക്കും. ഒരു കോച്ച് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ചിലവ് 18 ലക്ഷം രൂപയാണ്.
ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ 2024ഓടെ പൂര്‍ണ്ണമായും യന്ത്രവത്കരിക്കാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ പദ്ധതി.
Discussion about this post