കൊച്ചി: വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ല നാവിക സേനയുടെ ദക്ഷിണ മേഖല മേധാവിയായി ചുമതലയേല്‍ക്കുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ നാവിക സേന പെഴ്സണല്‍ വിഭാഗം തലവനാണ്. സേനയിലെ നാവിഗേഷന്‍ ഡയറക്ഷന്‍ വിദഗ്ദന്‍കൂടിയാണ് അനില്‍കുമാര്‍ ചാവ്ല.വിരമിക്കുന്ന വൈസ് അഡ്മിറല്‍ എ.ആര്.കാര്വെയില് നിന്നാണ് അദ്ദേഹം ചുമതലയേല്‍ക്കുക
.നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടര്‍, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെ, നാവിക സേനയുടെ പടിഞ്ഞാറന്‍ കപ്പല്‍ പടയുടെ മേധാവി, അസി.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. വിമാനവാഹിനിയടക്കം അഞ്ചു കപ്പലുകളുടെ മേധാവിയായിരുന്നു.
Discussion about this post