കീഴാറ്റൂരില്‍ ദേശീയ പാത ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളികള്‍ ഇന്ന ഹൈക്കോടതിയെ സമീപിക്കാനിരിക്കെ സുരേഷ് ഗോപി എം.പി ഇന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ദേശീയപാത വികസനം നടത്തണമെന്ന ആവശ്യമാണ് സുരേഷ് ഗോപി ഉന്നയിക്കു ബൈപാസുമായി ബന്ധപ്പെട്ടുളള നടപടികള്‍ നിര്‍ത്തി വെക്കാന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വാക്കാല്‍ നല്കിയ നിര്‍ദേശം രേഖാമൂലം ലഭിക്കാത്തതും കോടതിയെ സമീപിക്കാന്‍ വയല്‍ക്കിളികളെ പ്രേരിപ്പിച്ചു.
കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് വയല്‍ക്കിളികള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിന്നാലെ ഭൂമിയേറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങിയിരുന്നു. കേന്ദ്ര പരിസ്ഥി വകുപ്പ് അറിയാതെയാണ് വിജ്ഞാപനം പുറത്തിറക്കിയതെന്ന് റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ബോധ്യപ്പെട്ടതിനാല്‍ അദ്ദേഹം തുടര്‍നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് രേഖാമൂലമായിരുന്നില്ല.
Discussion about this post