കര്‍ഷകരെ സംരക്ഷിക്കുന്ന നിയമങ്ങളെ ഇല്ലാതാക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ മത്സ്യത്തൊഴിലാളികളെ അബിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഭൂമി പിടിച്ചു വാങ്ങാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേ പോലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ അപ്രാപ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post