ഡല്‍ഹി: 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ ലോക് സഭ പാസ്സാക്കി. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കി.
രാജ്യത്ത് ഉയര്‍ന്നുവരുന്ന ലൈംഗിക പീഡനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ബില്‍ പാസ്സാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷത്തെ തടവാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
ഏപ്രില്‍ 21നു കൊണ്ടുവന്ന ക്രിമിനല്‍ ലോ (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സിനു പകരമായാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്കുള്‍പ്പെടെ സുരക്ഷ ഉറപ്പു വരുത്തുന്നതാണു പുതിയ നിയമമെന്ന് ബില്‍ അവതരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
Discussion about this post