ഡല്‍ഹി: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല് ശതമാനം വര്‍ദ്ധിപ്പിച്ചു. 6.25 ശതമാനമായിരുന്ന നിരക്ക് 6.50 ശതമാനമായി. ഇതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കും.
നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധനവരുത്തിയത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായിട്ടായിരുന്നു അന്ന് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസം ആര്‍ബിഐയുടെ ആറംഗ കൗണ്‍സില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്താണ് തീരുമാനം എടുത്തത്.
റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായി നിലനിര്‍ത്തിയ ആര്‍ബിഐ, സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും നിലനിര്‍ത്തി.
Discussion about this post