പാതിരിമാര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്ന് പ്രതിമാരെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കവെയായിരുന്നു ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചി പരാമര്‍ശം നടത്തിയത്. സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെയാണ് പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. മതിയായ തെളിവുകളില്ലായെന്ന സാഹചര്യത്തിലാണ് ഇവരെ മാറ്റിയത്. കേസിലെ അഞ്ച് പ്രതികളായിരുന്നു തങ്ങളുടെ പേരുകള്‍ പ്രതി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്ന് പേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. മറ്റ് രണ്ട് പേരായ ഫാദര്‍ ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും വിചാരണ നേരിടേണ്ടി വരും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പിതാവ് ഫാദര്‍ റോബിന്‍ വടക്കുംചേരിയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നു. മുഖ്യപ്രതിയായ ഫാദര്‍ റോബിനെ സഹായിച്ചുവെന്ന കുറ്റമാണ് പേര് മാറ്റാന്‍ ഹര്‍ജി നല്‍കിയ അഞ്ച് പ്രതികള്‍ക്കെതിരെയുള്ളത്. കേസിലെ പത്ത് പ്രതികള്‍ക്കെതിര കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post