‘എന്റെ പാസ്പോര്‍ട്ട് അമേരിക്കയില്‍ നഷ്ടപ്പെട്ടു. ആഗസ്റ്റ് 15ന് എന്റെ വിവാഹമാണ്. എന്റെ തത്കാല്‍ അപേക്ഷ പെട്ടെന്ന് പരിഗണിച്ച് എന്നെ സമയത്ത് വിവാഹത്തിനെത്താന്‍ സഹായിക്കണം. നിങ്ങളാണെന്റെ ഏക പ്രതീക്ഷ’ ഇതാണ് അമേരിക്കന്‍ സ്വദേശിയായ യുവതി ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനോട് അപേക്ഷിച്ചത്. ദേവതാ രവി തേജ എന്ന യുവതിയാണ് ഇക്കഴിഞ്ഞ 30ന് സന്ദേശമയച്ചത്
വെറും നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവതിയ്ക്ക് മറുപടിയുമായി സുഷമ സ്വരാജ് എത്തി; ‘നിങ്ങളുടെ പാസ്പോര്‍ട്ട് കളഞ്ഞു പോയ സമയം ഒട്ടും ശരിയായില്ല, എന്തായാലും വിവാഹത്തിന് സമയത്തെത്തിക്കാന്‍ സഹായിക്കാം.’ സുഷമയുടെ ഈ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
Discussion about this post