കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ഉന്നത അന്വേഷണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
ഇക്കാര്യത്തില്‍ കേസിലെ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാണ് ദീലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാന്‍ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യമുന്നയിച്ച് നടി കീഴ്ക്കോടതയില് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ തള്ളിയിരുന്നു. എറണാകുളം വിചാരണ കോടയിയുടെ പരിധിയില്‍ ആവശ്യത്തിന് വനിതാ ജഡ്ജ് ഇല്ല എന്ന കാരണത്താല്‍ ആണ് ഹര്‍ജി തള്ളിയത്. എന്നാല്‍ വിചാരണാ നടപടികള്‍ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണമെന്നും നടി ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Discussion about this post