
ഛത്തീസ്ഗഢിലെ റായ്പൂരില്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള നക്‌സല്‍ നേതാവും ഭാര്യയും പോലീസിന് കിഴടങ്ങി. ഭാര്യയ്ക്കും അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് മുമ്പ് സുക്മാ ജില്ലാ കളക്ടറായിരുന്ന അലക്‌സ് പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കൂടാതെ ഇവര്‍ പല കൊള്ളകളും സ്‌ഫോടനങ്ങളും നടത്തിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
രവി എന്ന് പേരുള്ള ഈ നക്‌സല്‍ കമാന്‍ഡര്‍ താന്‍ നക്‌സലില്‍ ചേര്‍ന്നത് പാവപ്പെട്ടവരെ സഹായിക്കാനും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.
അതേസമയം നക്‌സലുകളോട് മുഖ്യധാരയിലേക്ക് ചേരുക അല്ലെങ്കില്‍ പ്രത്യാഖാതം അനുഭവിക്കുക എന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം സംസ്ഥാനത്ത് നക്‌സലുകളുടെ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post