ഇടുക്കി: ഉന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. കേന്ദ്രജലകമ്മീഷനില്‍ നിന്നുള്ള ഗുല്‍ഷന്‍ രാജ് ചെയര്‍മാനായുള്ള സമിതിയില്‍ ടിങ്കു ബിശ്വാസ് കേരളത്തെയും കെഎസ് പ്രഭാകര്‍ തമിഴ്നാടിനെയും പ്രതിനിധീകരിക്കും. രാവിലെ പത്തരയ്ക്കായിരിക്കും സന്ദര്‍ശനം.ഉപസമിതി അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടാകും.
ശക്തമായ മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമിതിയുടെ സന്ദര്‍ശനം. 135.40 അടിയാണ് ഇപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്. അനുവദനീയ സംഭരണശേഷിയായ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ സുരക്ഷയെ കരുതി അതിന് മുമ്പ് സ്പില്‍വെ ഷട്ടറുകള്‍ തുറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Discussion about this post