ഡല്‍ഹി: ഡല്‍ഹി കേരളാ ഹൗസിലാണ് കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ് ആത്മഹത്യാ ചെയ്യാന്‍ ശ്രമിച്ചത്.തന്നെ ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യ ശ്രമം. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ വിമല്‍രാജാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
അഞ്ചിലധികം തവണ മുഖ്യമന്ത്രിയെ ഡല്‍ഹിയിലും തിരുവനന്തപുരത്തും വെച്ച് കണ്ടിരുന്നുവെന്ന് ഹിന്ദിയിലും മലയാളത്തിലും പറഞ്ഞശേഷം കത്തിയെടുത്ത് സ്വയം കുത്താന്‍ ശ്രമിക്കുകയായിരുന്നു.അതേസമയം എന്താണ് പ്രശ്നമെന്ന കാര്യം യുവാവ് വിശദീകരിച്ചിട്ടില്ല. ഇയാളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ പിറകില്‍ നിന്നുമെത്തി പിടിച്ചുമാറ്റുകയായിരുന്നു.
വന്‍ സുരക്ഷാവീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. വിമല്‍ രാജിനെ പിടികൂടി ഡല്‍ഹി പൊലീസിനു കൈമാറി.
പൊലീസ് കൊണ്ടുപോകുമ്പോള്‍ ‘ഒന്നുകില്‍ മുഖ്യമന്ത്രിയെ ഞാന്‍ കൊല്ലും, അല്ലെങ്കില്‍ സ്വയം മരിക്കും’ എന്നു പറയുന്നുണ്ടായിരുന്നെന്നും ദൃക്സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
കയ്യിലുണ്ടായിരുന്ന ചില രേഖകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ കത്തികൊണ്ടുവന്നത്. കേരള ഹൗസിന് ഉള്ളിലേക്ക് കടന്നശേഷം ഫയലില്‍ നിന്നും കത്തി പുറത്തെടുക്കുകയായിരുന്നു.രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സി.പി..എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി താമസിക്കുന്ന കേരളഹൗസിലെ കൊച്ചിന് ഹൗസിന് മുന്നിലായിരുന്നു വിമല്‍രാജിന്റെ ആത്മഹത്യാ ശ്രമം
https://www.facebook.com/JaihindNewsChannel/videos/860346700822740/
Discussion about this post