Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”ഡല്‍ഹിയിലെ തെരുവുകളില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്കു കഴിയാനുള്ള ഇടമേ ഉള്ളൂ, തദ്ദേശീയരായ ആസ്സാമികള്‍ക്കു കൂടി സ്ഥലമുണ്ടാകില്ല”-അസം-ബംഗാള്‍ കുടിയേറ്റത്തെ കുറിച്ച് ജിതിന്‍ ജേക്കബ് എഴുതുന്നു.

by Brave India Desk
Aug 4, 2018, 04:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

IN FACE BOOK

ജിതിന്‍ ജേക്കബ്

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

Refugee, Migrant എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങള്‍ക്കും വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. Refugee എന്ന പദത്തിന്റെ അര്‍ത്ഥം അഭയാര്‍ത്ഥി എന്നും, Migrant എന്നതിന്റേത് കുടിയേറ്റക്കാരന്‍ എന്നുമാണ്.

ലളിതമായി പറഞ്ഞാല്‍ Refugee അല്ലെങ്കില്‍ അഭയാര്‍ത്ഥികള്‍ എന്നത് ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ടോ , ഭീഷണികൊണ്ടോ , ജീവഭയം കൊണ്ടോ പിറന്ന നാട് വിട്ടു ജീവിക്കുന്നവരെ വിളിക്കുന്നതാണ്. ഉദ്ദാഹരണം കാശ്മീരി പണ്ടിറ്റ്‌സ്.

സ്വയം തീരുമാനിച്ച് സ്വന്തം ഇഷ്ടപ്രകാരം ആരുടേയും നിര്ബന്ധത്താലോ, ഭീഷണിയാലോ അല്ലാതെ മറ്റൊരു രാജ്യത്ത് അല്ലെങ്കില്‍ പിറന്ന മണ്ണില്‍ നിന്നും മാറിത്താമസിക്കുന്നവനെ വിളിക്കുന്നതാണ് Migrant അല്ലെങ്കില്‍ കുടിയേറ്റക്കാരന്‍ എന്നത്. ഉദ്ദാഹരണം ആസ്സാമിലെ ബംഗ്ലാദേശികള്‍ അല്ലെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറിയ മലയാളികള്‍.

National Register of Citizens (NRC) എന്ന വാക്ക് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളിലും ദിനംപ്രതികാണാം. ആസാമിലെ ജനസംഖ്യയിലെ 40 ലക്ഷത്തോളം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. കേരളത്തിലെ മാധ്യമങ്ങളടക്കം ഇതിനെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു, ചര്‍ച്ചകള്‍ നടത്തുന്നു. ഒരുപക്ഷെ ഷേവ് ഗാസക്ക് ശേഷം കേരളത്തിലെ ‘നിഷ്പക്ഷ മാധ്യമങ്ങള്‍’ ഇത്രക്ക് ബഹളം ഉണ്ടാക്കുന്നത് ഇപ്പോഴായിരിക്കും.

പക്ഷെ ഇവരോട് എന്താണ് NRC എന്ന് ചോദിച്ചാല്‍ ഉത്തരം സ്വാഹയായിരിക്കും. സംഘപരിവാര്‍ ആക്രമണം, മനുഷ്യാവകാശ ലംഘനം, ന്യൂനപക്ഷ പീഡനം എന്നൊക്കെ അടിച്ച് വിടും. അതല്ലാതെ NRC എന്താണെന്ന് പറയില്ല.

നമ്മുടെ രാജ്യത്തെ ആദ്യത്തെ സെന്‍സസ് നടന്നത് 1951 ല്‍ ആണ്. അതിനോടൊപ്പം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ആസ്സാം സംസ്ഥാനത്തിനുവേണ്ടി നടത്തിയ വിവരശേഖരണമാണ് National Register of Citizens (NRC). ഇന്ത്യയില്‍ NRC ഉള്ളത് ആസ്സാമില്‍ മാത്രമാണ്.

എന്തുകൊണ്ടാണ് ആസ്സാമില്‍ NRC ഉള്ളത്? എന്തിനാണ് അത് രൂപീകരിച്ചത്?

സ്വാതന്ത്ര്യാനന്തരം കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) ചെറുതും വലുതുമായ കുടിയേറ്റങ്ങള്‍ ആസ്സാമിലേക്കുണ്ടായി. ആസ്സാമിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി കിഴക്കന്‍ പാകിസ്താനോട് ചേര്‍ക്കാനുള്ള പാകിസ്താന്റെ നീക്കമായിരുന്നു ഇതിനുപിന്നില്‍. ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലിങ്ങള്‍ വ്യാപകമായി ആസ്സാമിലേക്ക് കുടിയേറിയതോടെ ആസ്സാമിന്റെ തനത് പാരമ്പര്യവും സംസ്‌ക്കാരവും തദ്ദേശീയര്‍ക്കുണ്ടായിരുന്ന തൊഴിലവസരങ്ങളുമെല്ലാം കുറയാന്‍ തുടങ്ങി. അതോടൊപ്പം വ്യാപകമായ അക്രമങ്ങളും ഉണ്ടായി.

അതോടെ തദ്ദേശീയരായ ഇന്ത്യക്കാരെ വേര്‍തിരിച്ചറിയുവാനും വിദേശികളായ കിഴക്കന്‍ പാക്കിസ്ഥാനികളെ (ബംഗ്ലാദേശികള്‍) കണ്ടെത്തുവാനും National Register of Citizens (NRC) രൂപീകരിച്ചു. പക്ഷെ കിഴക്കന്‍പാക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റത്തിന് കുറവുണ്ടായില്ല എന്നുമാത്രമല്ല അനുദിനം വര്‍ധിക്കുകയും ചെയ്തു. തുറന്നു കിടക്കുന്ന അതിര്‍ത്തികള്‍ കുടിയേറ്റക്കാര്‍ക്ക് സഹായകമായി.അവസാനം സഹികെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ആസ്സാമിലെങ്ങും അരാജകത്വം നടമാടി.

വൈകാതെ ഇന്ത്യയുടെ ഇടപെടലിലൂടെ കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശായി മാറി.അതിന്റെ ചരിത്രം വിശദീകരിക്കുന്നില്ല. പക്ഷെ അപ്പോഴും ബംഗ്ലാദേശില്‌നിന്നും ആസ്സാമിലേക്കും , പശ്ചിമ ബംഗാളിലേക്കുമുള്ള കുടിയേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരേ വംശജരായ ബംഗ്‌ളദേശികളും പശ്ചിമ ബംഗാളിലെ ജനതയും തമ്മില്‍ വലിയതോതിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുത്തില്ല. പക്ഷെ ആസ്സാമിലെ കാര്യം അങ്ങനെ ആയിരുന്നില്ല. ആസ്സാമീസുകളും, ബംഗ്ലാദേശികളും സംസ്‌ക്കാരികമായോ, മതപരമായോ, വംശീയമായോ ഒന്നും ഒരേതരക്കാരായിരുന്നില്ല. ആസ്സാം പുകഞ്ഞുകൊണ്ടേയിരുന്നു.

കുടിയേറ്റക്കാരായ വിദേശികളെ (ബംഗ്ലാദേശികളെ) പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കൈവിട്ടുപോകുമെന്ന് കണ്ടപ്പോള്‍ 1983 ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രിമതി ഇന്ദിരാ ഗാന്ധി The Illegal Migrants (Determination by Tribunal ) (IMDT) Act പാസ്സാക്കി. അനധികൃതമായി കുടിയേറിയ വിദേശികളെ (ബംഗ്ലാദേശികളെ) കണ്ടെത്താനും , നാടുകടത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആ നിയമം.

പക്ഷെ ആ നിയമം ഫലപ്രദമായി നടപ്പാക്കാഞ്ഞതിനാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കിഴക്കന്‍ ഇന്ത്യ മുഴുവനായും ഇന്ത്യക്ക് നഷ്ട്ടമായേക്കുമെന്ന ഘട്ടം വന്നപ്പോള്‍ 1985 ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി പ്രക്ഷോപകരെ ചര്‍ച്ചക്ക് വിളിക്കുകയും അവരുമായി ഒരു കരാറില്‍ ഒപ്പിടുകയും ചെയ്തു (Assam Accord). അതുപ്രകാരം 1951 ലെ NRC രജിസ്റ്റര്‍ പുതുക്കും, 1966 വരെ കുടിയേറിയവരെ മാത്രം ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കും എന്ന തീരുമാനത്തിലെത്തി (NRC രജിസ്റ്റര്‍ അസ്സമിന് വേണ്ടി മാത്രമുള്ളതായാണ് എന്നകാര്യം മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്). 1966 ന് ശേഷവും 1971 ന് ഇടക്കും വന്നവര്‍ക്ക് അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കിട്ടുന്ന യാതൊരു ആനുകൂല്യവും ലഭിക്കില്ല (വോട്ട് ഉള്‍പ്പെടെ).

1971 ന് ശേഷം കുടിയേറിയവരെ പുറത്താക്കാനും കരാറില്‍ തീരുമാനിച്ചു.പക്ഷെ അപ്പോഴേക്കും കുടിയേറ്റക്കാര്‍ വലിയ വോട്ട് ബാങ്കായി മാറിക്കഴിഞ്ഞിരുന്നു. അവരുടെ മതവും , ന്യൂനപക്ഷമെന്ന ആനുകൂല്യവുമൊക്കെ ഈ കരാര്‍ നടപ്പാക്കുന്നതില്‍നിന്നും കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിന്തിരിപ്പിച്ചു.

2004 ലെ മനോമോഹന്‍ സിംഗ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം ആസ്സാമില്‍ 50 ലക്ഷം ബംഗ്‌ളദേശികള്‍ അനധികൃതമായി കഴിയുന്നുണ്ടായിരുന്നു. 1971 ലെ വോട്ടര്‍ പട്ടിക പ്രകാരം ആസ്സാമിലെ ഇന്ത്യന്‍ പൗരന്മാരുടെ കണക്കെടുക്കാന്‍ 2005 ല്‍ തീരുമാനിച്ചതും മന്‍മോഹന്‍ സിംഗ് സര്‍ക്കാരായിരുന്നു. ഈ തീരുമാനം അന്ന് ആസ്സാം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകരിക്കുകയും, ആസാം നിയമസഭയില്‍ പാസ്സാക്കുവുകയും ചെയ്തു. കോണ്‍ഗ്രസ് അധികാരം കയ്യാളിയിരുന്ന ആസാം നിയമ സഭ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് 1951 ലെ NRC 1971 ലെ വോട്ടര്‍പട്ടിക പ്രകാരം പുതുക്കാനാണ്. പക്ഷെ പിന്നെയൊന്നും സംഭവിച്ചില്ല

2015 ല്‍ സുപ്രീം കോടതിയാണ് NRC 1951പുതുക്കാന്‍ ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെടുന്നത്. അതും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍. ബിജെപി ആസ്സാമില്‍ അധികാരത്തിലെത്തിയത് 2016 ല്‍ മാത്രമാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയുടെ റെജിസ്ട്രര്‍ ജനറല്‍ നടത്തുന്ന കണക്കെടുപ്പില്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയം കണ്ടെത്തുന്നത് വോട്ട് ബാങ്ക് നഷ്ടമാകുമോ എന്നഭയമാണ്.

1951 മുതല്‍ തുടരുന്ന കുടിയേറ്റം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ പാര്‌ലമെന്റ് പോലും അധികാരം കൊടുത്തിട്ടും ഒന്നും ചെയ്യാതെ അതിന്മേല്‍ കുത്തിയിരുന്ന് ഉറക്കം നടത്തിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. വോട്ട് ബാങ്കായിരുന്നു അവരുടെ ലക്ഷ്യം.അതുകൊണ്ട് വിദേശികളായ കുടിയേറ്റക്കാരെ അവര്‍ അകമഴിഞ്ഞ് സഹായിച്ചു. അവസാനം സുപ്രീം കോടതി ഇടപെട്ടപ്പോള്‍ കുടിയേറ്റക്കാരെ വേദനിപ്പിക്കരുതേ എന്ന് കരഞ്ഞു കൂവുന്നു.

70 വര്‍ഷമായി ഇന്ത്യയില്‍ സസുഖം വാഴുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കണ്ണുനീര്‍ കണ്ട് വിലപിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങളും, മനുഷ്യവകാശ കൊച്ചമ്മമാരും, സാംസ്‌ക്കാരിക നായകരും, രാഷ്ട്രീയക്കാരും ആസ്സാമിലേക്കു കണ്ണെത്തിനോക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് നോക്കുക അവിടെ ആയിരക്കണക്കിന് മനുഷ്യര്‍ നരകയാതന അനുഭവിച്ചു കഴിയുന്നുണ്ട്. അവരെയാണ് ആദ്യം ഓര്‍ക്കേണ്ടത്.

പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി (Refugee) കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളുടെ കണ്ണീര് കാണാന്‍ ഇവിടെയാരുമില്ല. ഗാസയിലെയും, ആസാമിലെ ബംഗ്‌ളദേശി കുടിയേറ്റക്കാരുടെയും കണ്ണീര് കണ്ട് അവര്‍ക്കൊപ്പം നില്‍ക്കുവാനും , അവര്‍ക്കുവേണ്ടി വാതോരാതെ കവലപ്രസംഗവും , പുളിച്ച സാഹിത്യം വിളമ്പാനും ഇവിടെ ആളുകളുണ്ട്.

60000 കാശ്മീരി പണ്ഡിറ്റുകള്‍ ഇപ്പോഴും തെരുവിലുണ്ട് എന്നാണ് കണക്ക്. രണ്ടു ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റ്‌റുകളാണ് തീവ്രവാദി ആക്രമണം മൂലം 1990 കളില്‍ കാശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്തത്. അവര്‍ക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരികെ പോകുവാന്‍ സാധിക്കുന്നില്ല. കാശ്മീര്‍ അവരുടെ മണ്ണാണ്. ഇപ്പോഴുള്ള കാശ്മീരികളൊക്കെ അവിടെ വന്ന് വെട്ടിപിടിച്ചും കൊന്നൊടുക്കിയും അധികാരം പിടിച്ചെടുത്തവരുടെ പിന്തലമുറക്കാരാണ്.

1990 കളില്‍ ഇന്ത്യക്കെതിരെ എന്നപേരില്‍ കശ്മീരിലെ മതതീവ്രവാദികള്‍ കൊന്നൊടുക്കിയത് നൂറുകണക്കിന് ഹിന്ദുക്കളെയും, സിഖുകാരെയുമാണ്. എത്രയോ സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി വധിക്കപ്പെട്ടു. നാക്കുകള്‍ പിഴുതുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, കൈകള്‍ വെട്ടിമാറ്റി. ഒന്നെകില്‍ ഇസ്ലാമിലേക്ക് മതം മാറുക അല്ലെങ്കില്‍ കാശ്മീര്‍ വിട്ടുപോകുക അല്ലെങ്കില്‍ ഞങ്ങള്‍ കൊന്നൊടുക്കും, We want Pakisthan along with Hindu women but without Hindu men എന്നതൊക്കെയായിരുന്നു സഹിഷ്ണുതാ വാദികളായിരുന്ന തീവ്രവാദികളുടെ മുദ്രാവാക്യം.

ആക്കാലത്തോ അതിന് ശേഷമോ ആരും കാശ്മീരില്‍ കൊല്ലപ്പെട്ട ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും വേണ്ടി ശബ്ദിച്ചിട്ടില്ല. അവരുടെ നരകയാതന ആരും കണ്ടില്ല. തൊട്ടടുത്ത് സഹോദരങ്ങള്‍ കരയുമ്പോള്‍ അതുകാണാന്‍ ആളില്ല. മതേതരത്വം പറഞ്ഞു വിലപിക്കുന്നവര്‍ കാശ്മീരില്‍ 1990 ന് ശേഷം മതേതരത്വം എന്നൊന്നില്ല എന്നോര്‍ക്കുന്നില്ല.

കാശ്മീരില്‍ അക്കാലത്ത് നടന്നത് വംശഹത്യയായിരുന്നു എന്നുതന്നെ പറയാം. മുസ്ലിങ്ങളല്ലാത്തവര്‍ ഇവിടെ വേണ്ട എന്ന കിരാതമായ നിയമമായിരുന്നു കാശ്മീര്‍ താഴ്വരയിലെങ്ങും.

സ്വന്തം നാട്ടില്‍ കുടിയേറി അവിടം പിടിച്ചെടുത്ത വിദേശികള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് മനുഷ്യ സ്‌നേഹത്തിന്റെ പേരിലാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോള്‍ തന്നെ ഏകദേശം 2.50 ലക്ഷം അഭയാര്ഥികളുണ്ട്. അവരെ ഇന്ത്യ സംരക്ഷിക്കുന്നുമുണ്ട്. അഭയാര്ഥികളില്‍ വിവിധ മതക്കാരുടെ ദേശക്കാരുണ്ട്. ഈ അഭയാര്‍ത്ഥികളൊക്കെ അവരവരുടെ നാട്ടില്‍ പീഡനം അനുഭവിക്കേണ്ടതുകൊണ്ട് പലായനം ചെയ്തവരാണ്. ആസാമിലെ ബംഗ്ലാദേശികള്‍ ആ വിഭാഗത്തില്‍ പെടുന്നവരല്ല. അവരെ വോട്ട് ബാങ്കിന് വേണ്ടി 70 വര്ഷം വളര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്.

ഒരവസരത്തില്‍ ബംഗ്ലാദശികളോട് ഇന്ത്യ വിട്ടുപോകണമെന്ന് പറഞ്ഞ ഇന്ദിര ഗാന്ധിപോലും അതിനുവേണ്ട നടപടികള്‍ എടുത്തില്ല എന്നോര്‍ക്കണം. ഇപ്പോഴുള്ള രാഷ്ട്രീയ നാടകങ്ങള്‍ വോട്ട് ബാങ്ക് നിലനിര്‍ത്താനുള്ള തരംതാണ ഏര്‍പ്പാട് മാത്രമാണ്. വിദേശികളായ ഈ 40 ലക്ഷം വരുന്ന കുടിയേറ്റക്കാരോട് എന്ത് സമീപനമാണ് എടുക്കേണ്ടത് എന്ന് ചോദിച്ചാല്‍ അത് ഭരണകര്‍ത്താക്കളാണ് തീരുമാനിക്കേണ്ടത്.

ആസാമിലെ 40 ലക്ഷം അനധികൃത കുടിയേറ്റക്കാരുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ കൂടി കണക്കെടുപ്പ് നടത്തിയാല്‍ ഇന്ത്യന്‍ ജനസംഖ്യ ഒരു രണ്ട് മൂന്ന് കോടി ഇനിയും കുറയും. പക്ഷെ വോട്ട് ബാങ്കായത് കൊണ്ട് അവരെ സംരക്ഷിച്ചല്ലേ മതിയാകൂ. ഇവരെ തിരിച്ചയക്കുന്നതൊന്നും പ്രായോഗികമല്ല. പക്ഷെ ഇവരുയര്‍ത്തുന്ന സാമൂഹിക സാംസ്‌ക്കാരിക സുരക്ഷാ വെല്ലുവിളികള്‍ അതിശക്തമായി നേരിട്ടെ മതിയാകൂ.

ഡല്‍ഹിയിലെ തെരുവുകളില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്കു കഴിയാനുള്ള ഇടമേ ഉള്ളൂ, തദ്ദേശീയരായ ആസ്സാമികള്‍ക്കു കൂടി കിടക്കാന്‍ തെരുവില്‍ സ്ഥലമുണ്ടാകില്ല എന്നോര്‍ത്താല്‍ നന്ന്.

Jithin Jacob

Tags: refugeejithin jacobNRCMigrant
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies