ജമ്മു കശ്മീരില്‍ പ്രത്യേക പദവിയെ പിന്തുണയ്ക്കുന്നവര്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തില്‍ ജമ്മുവില്‍ നിന്നുമുള്ള അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്രത്യേക പദവിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നീക്കത്തിനെതിരെ വിഘടനവാദികള്‍ പലയിടങ്ങളിലും സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പല സാമൂഹ്യ സാമുദായിക സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. വിഘടനവാദികളും സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പ്രത്യേക പദവി എടുത്ത് കളയുന്നതിനെതിരാണ്. പ്രത്യേക പദവിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി ഓഗസ്റ്റ് 6, തിങ്കളാഴ്ചയാണ് പരിഗണിക്കുക.
സമാധാനപരമായ റാലികള്‍ സങ്കല്‍ദന്‍, ബനിഹല്‍, ഗൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നു.
Discussion about this post