തിരുവനന്തപുരം: തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ ആണ് പണിമുടക്ക്. ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നത്തെ പണിമുടക്ക്. ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കാരം പിന്‍വലിക്കുക തുടങ്ങി 16 ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂര്‍, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ മാറ്റിവച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post