രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. 454 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം കാശ്മീര്‍ താഴ്വരയിലേക്ക് ജമ്മുവിലെ ഭഗ്വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും യാത്ര പുറപ്പെട്ടു കഴിഞ്ഞു. 11 വാഹനങ്ങളാണ് അകമ്പടിയായി ഉള്ളത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ വിഘടനവാദികള്‍ താഴ്വരയില് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് മുന്‍കരുതലായി അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 2.70 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു. തീര്‍ത്ഥയാത്ര രണ്ട് മാസമാണ് നീണ്ടുനില്‍ക്കുക. ഓഗസ്റ്റ് 26ന് യാത്ര സമാപിക്കും.
Discussion about this post