മുസ്ലീം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഇസ്ലാമിക മതേതര പുതിയ പാര്‍ട്ടി രൂപികരിക്കുന്നുവെന്ന വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍. ലീഗിനെ പ്രതിരോധിക്കാന്‍ ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപിക്കാന്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരുടെ പിന്തുണയോടെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കുമെന്നും മനോരമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കെ.ടി. ജലീലിനെ കൂടാതെ എംഎല്‍എമാരായ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, പി.വി. അന്‍വര്‍, വി. അബ്ദുറഹ്മാന് എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുന്നതോടെ പാര്‍ട്ടിക്കു നിയമസഭയില്‍ അഞ്ചു എംഎല്‍എമാരുണ്ടാകും. മലപ്പുറം അല്ലെങ്കില്‍ പൊന്നാനി ലോക്സഭാ മണ്ഡലം പുതിയ പാര്‍ട്ടിക്കു നല്‍കിയേക്കും. ചിലപ്പോള്‍ രണ്ടു മണ്ഡലങ്ങളും പാര്‍ട്ടിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
Discussion about this post