ലോകസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള ദേശിയ അധ്യക്ഷന്‍ അമിത ഷായുമായി കൂടിക്കാഴ്ച്ച നടത്തും.ബി.ഡി ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപള്ളിയും അമിത ഷായുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. അമിത്ഷായുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച .
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം, ബിഡിജെഎസ് ബിജെപി ബന്ധം ശക്തിപ്പെടുത്തല്‍ എന്നീ കാര്യങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം.
ബി.ഡിജെ.എസിനെ സ്വാധീനമുള്ള 8 ലോക്സഭ മണ്ഡലങ്ങളുടെ പട്ടിക തുഷാര്‍ വെള്ളാപള്ളി ബിജെപിയ്ക്ക് കൈമാറുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു .
Discussion about this post