കൊച്ചി: അഴിമതിക്കാരായ മന്ത്രിമാരെ നീക്കിയില്ലെങ്കില്‍ വിജയം മരീചികയാകുമെന്ന് അജയ്തറയിലിന്റെ ഫേസ്ബുക് പോസ്റ്റ്
അഴിമതിക്കാരായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെ വിജയം മരീചികയാകുമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഴിമതി ആരോപിതരായ മന്ത്രിമാരെ സംരക്ഷിയ്ക്കുന്ന നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനം ഉള്ളത്.
-അരുവിക്കരയിലാകും ഒരു പക്ഷേ നമ്മള് ഏറ്റവും വലിയ അഗ്നിപരീക്ഷ നേരിടാന്‍ പോകുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരള ജനത മന്മോഹന് സിംഗ് മന്ത്രിസഭയ്ക്കുള്ള അംഗീകാരമാണ് നല്‍കിയത്. അതെ ആത്മവിശ്വാസം വച്ച് നമുക്ക് ഒരിക്കലും അരുവിക്കര തെരഞ്ഞെടുപ്പിനെ സമീപിയ്ക്കാനാവില്ല. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉള്ളിടത്തോളം കാലം നമ്മുടെ ജയം ഒരു മരീചിക ആയിരിക്കും. വോട്ടര്‍മാരെ അഭിമുഖീകരിക്കേണ്ടി വരിക സാധാരണപ്രവര്‍ത്തകര്‍ ആണ്. പ്രത്യേകിച്ചും സോളാര്‍കേസ്, ബാര്‍ അഴിമതി തുടങ്ങി ഒരു വിധം ആരോപണങ്ങള്‍ ജനങ്ങളില്‍ എത്തിക്കഴിഞ്ഞു. ..രാഹുല്‍ജിയുടെ സന്ദര്‍ശം ആവേശമുണ്ടാക്കിയെങ്കിലും അത് വോട്ടായി മാറില്ലെന്നും സിദ്ദീഖിന്റെ വിവാഹമോചനക്കേസും തിരിച്ചടിയാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിട്ട് മിനിട്ടുകള്‍ക്കകം തന്നെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
Discussion about this post