ദ്രാവിഡ മുന്നേട്ര കഴകം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയുടെ വിയോഗത്തില്‍ ദുഃഖം താങ്ങാനാകാതെ തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. ഫേസ്ബുക്കില്‍ കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ലൈവില്‍ വന്നപ്പോഴായിരുന്നു വിജയകാന്ത് കരഞ്ഞത്.
സംസാരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു താരം. തുടര്‍ന്ന് ലൈവി നിര്‍ത്തി വെക്കുകയും കുറച്ച് കഴിഞ്ഞ് വീണ്ടും വരികയും ചെയ്തു. വീഡിയോയില്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലതയും അനുശോചനം അറിയിച്ചു.
അമേരിക്കയില്‍ ചികിത്സയിലായിരുന്നതിനാല്‍ തനിക്ക് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിജയകാന്ത് പല തവണ കരുണാനിധിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും താരം നടത്തിയത് വില കുറഞ്ഞ അഭിനയമായിരുന്നെന്നും ഒരു വിഭാഗം സമൂഹ മാധ്യമങ്ങളില്‍ ആരോപിച്ചു.
Discussion about this post