ലക്നൗ; ഉത്തർപ്രദേശിലെ രുദ്രാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് തലയിലൂടെ വെള്ളം കോരി ഒഴിച്ച് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഗർമി ഹെയ് കാഫി’ ( ഭയങ്കര ചൂടാണ്) എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തി. റാലിയില്‍ സംസാരിക്കുന്നതിനിടെ ഇവിടെ വലിയ ചൂടാണ് എന്ന് പറഞ്ഞുകൊണ്ട് തലയിലൂടെ വെള്ളം ഒഴിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഉത്തരേന്ത്യ മുഴുവൻ 46-48 ഡിഗ്രി സെൽഷ്യസിനടുത്ത് താപനിലയോടെ അഭൂതപൂർവമായ ഉഷ്ണതരംഗമാണ്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് ധാരണ പ്രകാരം 17 സീറ്റുകളിൽ ആണ് കോൺഗ്രസ് മത്സരിക്കുന്നത്.
2019 ലെ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിൽ ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കും. ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.
Discussion about this post