ഫേസ്ബുക്കില്‍ നിന്ന് ഇന്ത്യക്കാരുടെ സ്വകാര്യവിവരം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സമഗ്രമായ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രാഥമിക അന്വേഷണ പരിധിയിലുള്ളത്.
അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ട കാര്യം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ രാജ്യസഭയെ അറിയിച്ചിരുന്നു.
കേംബ്രിഡ്ജ് അനലിറ്റിക്ക 87 ദശലക്ഷം ബേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതായി ആരോപണം ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ഐ.ടി മന്ത്രാലയം മാര്‍ച്ചില്‍ അനലറ്റിക്കയ്ക്കും ഫേസ്ബുക്കിനും കത്തെഴുതിയിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉള്‍പ്പടെ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണവും പിന്നീട് ഉയര്‍ന്നു. പിറകെ കോണ്‍ഗ്രസിന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകളും പുറത്തു വന്നു.
Discussion about this post