ഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.
ബില്ലില്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.എന്നാല്‍ ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുമ്പോള്‍ പ്രവാസി ഇന്ത്യാക്കാരെ എന്തിന് അവിശ്വസിക്കണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. വിദേശ ഇന്ത്യാക്കാരുടെ വോട്ടുകള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
Discussion about this post