ഡല്‍ഹി: രാജ്യത്തിന്റെ വികസനത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് പ്രതിപക്ഷ സഖ്യത്തിലുള്ള പാര്‍ട്ടികളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഎപി 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെയും ഭാഗമാകില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എഎപി സര്‍ക്കാരിന് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാനായതെന്നും കെജരിവാള്‍ പറഞ്ഞു.
Discussion about this post