കൊല്‍ക്കത്ത: അസം ദേശീയ പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ. വോട്ട് ബാങ്കാണോ രാജ്യമാണോ ആദ്യപരിഗണനയെന്ന് ഇരുനേതാക്കളും വ്യക്തമാക്കണമെന്ന് അമിത്ഷാ പറഞ്ഞു.ബംഗാളില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത്ഷായുടെ പ്രതികരണം.
ബംഗ്ലദേശ് നുഴഞ്ഞുകയറ്റക്കാര്‍ മുന്‍പു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വോട്ട് ബാങ്കായിരുന്നു. ഇപ്പോഴതു ടിഎംസിയുടേതായി. ‘ദേശസുരക്ഷയാണോ വോട്ട് ബാങ്കാണോ പ്രധാനം എന്ന കാര്യം മമതയും രാഹുലും വ്യക്തമാക്കണം. ബിജെപിക്കു രാജ്യമാണ് ആദ്യം’- ഷാ പറഞ്ഞു.
ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണു അസം കരാര്‍ ഒപ്പിട്ടത്. അക്കാലത്തു കോണ്‍ഗ്രസിനു പൗരത്വ റജിസ്റ്റര്‍ പ്രശ്നമായിരുന്നില്ല. ബംഗ്ലദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തില്‍ രാഹുല്‍ നിലപാടു വ്യക്തമാക്കുന്നില്ല. മമതയുടെ പാര്‍ട്ടി ബംഗ്ലദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തെയും അഴിമതിയെയും ഒരുപോലെ പ്രീണിപ്പിക്കുന്നു. വോട്ട് ബാങ്കാണു ഇവരുടെ ലക്ഷ്യം – പാര്‍ട്ടി റാലിയില്‍ അമിത് ഷാ പറഞ്ഞു.
Discussion about this post