വീട്ടമ്മയെ ബലാത്സംഗ ചെയ്ത് കേസിലെ പ്രതികളായ രണ്ട് വൈദികര്‍ കീഴടങ്ങി. ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജെയ്സ്.കെ.ജോര്‍ജുമാണ് കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇവരോട് കീഴടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ഇവരുടെ അറസ്റ്റിന് ശേഷം ഇവര്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്നുതന്നെ വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്.
പരാതിക്കാരിയായ വീട്ടമ്മയെ പതിനാറാം വയസ്സ് മുതല്‍ പീഡിപ്പിച്ചുവെന്നാണ് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിനെതിരെയുള്ള കുറ്റം. അതേസമയം കൗണ്‍സലിങ് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഫാദര്‍.ജെയസ്.കെ.ജോര്‍ജിനെതിരെയുള്ള കുറ്റം. കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍.ജോബ് മാത്യു, മൂന്നാം പ്രതിയായ ഫാദര്‍.ജോണ്സണ്.വി.മാത്യു എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Discussion about this post