അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലോകത്തിന്റെ മുന്‍നിരയില്‍ എത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ദുബായില്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ ഏത് കോണിലുള്ള പ്രവാസികള്‍ക്കും സഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കൊണ്ട് എല്ലാ ഇന്ത്യക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം വളരെ നല്ല നിലയിലാണെന്നും പോതുമാപ്പ് വിഷയത്തില്‍ എംബസിയും കോണ്‍സുലേറ്റും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടിവരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പോതുമാപ്പ് നല്‍കി മടങ്ങുന്നവരെ പുനരധിവസിപ്പിക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇന്ത്യ കുതിക്കുകയാണെന്നും ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ നിലവില്‍ വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ വ്യവസായിയായ ബി.ആര്‍.ഷെട്ടി, ആക്ടിങ് കോണ്‍സല്‍ ജനറല്‍ സുമതി വാസുദേവ് എന്നിവര്‍ പങ്കെടുത്തിരുന്നു.
Discussion about this post