കനത്ത മഴയില്‍ നെടുമ്പാശേരിക്കടുത്ത് വെള്ളം കയറിയതിനാല്‍ വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. നേരത്തെ സര്‍വീസ് രണ്ട് മണിവരെ നിര്‍ത്തിവെച്ചു എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മഴ ശക്തമായതോട് കൂടി ശനിയാഴ്ച വരെ വിമാനത്താവളം അടക്കുകയായിരുന്നു. വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. വിമാനത്താവളത്തില്‍ കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ മൂലം ഇന്ന് മാത്രം മരിച്ചത് 6 പേര്. പത്തോളം ജില്ലകള്‍ ഒറ്റപ്പെട്ട് അവസ്ഥയിലാണ്. കൂടാതെ 12ഓളം ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ട് നിലയിലാണ്.
റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 33 ഡാമുകളാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. മൈസൂര്‍-കോഴിക്കോട് പാതയില്‍ മഴ മൂലം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Discussion about this post