കൊടുംഭീകരനായ സമീർ അഹമ്മദിനെ വധിച്ച 9 ഗ്രനേഡിയറിലെ അംഗമായിരുന്ന റൈഫിൾമാൻ ഔറംഗസേബിനും, സുരക്ഷാ സേനാംഗത്തെ പിടിച്ചുവച്ച് ആൾക്കൂട്ടക്കൊലപാതകം നടത്താനൊരുങ്ങിയ ഭീകരവാദികൾക്കെതിരെ ധൈര്യമായി നിറയൊഴിച്ച് സേനാംഗത്തേയും യൂണിറ്റിനേയും രക്ഷപെടുത്തിയ 10 ഗർഹ്‌വാൾ റൈഫിൾസിലെ മേജർ ആദിത്യ കുമാറിനും ചെറിയൊരു പായ്ക്കപ്പലിൽ ലോകം ചുറ്റിസഞ്ചരിച്ച നാവികസേനാ ഉദ്യോഗസ്ഥരായ, ലെഫ്റ്റനന്റ് കമാൻഡർ വർത്തിക ജോഷി, കമാൻഡർ പ്രതിഭ ജംവാൽ, പി സ്വാതി, ലഫ്റ്റനന്റ് എസ് വിജയദേവി, ബി ഐശ്വര്യ, പായൽ ഗുപ്ത എന്നിവർക്കും ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രം ആദരിച്ചു.
റൈഫിൾമാൻ ഔറംഗസേബ്:
കൊടുംഭീകരനായ സമീർ അഹമ്മദിനെ വധിച്ച 9 ഗ്രനേഡിയറിലെ അംഗമായിരുന്നു കാശ്മീരിൽ നിന്നു തന്നെയുള്ള റൈഫിൾമാൻ ഔറംഗസേബ്. പക്ഷേ ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്ന ഔറംഗസേബിനെ കലംപോരയില്‍ വച്ച് സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ഭീകരർ തട്ടിക്കൊണ്ടുപോയി. ക്രൂരമായി മർദ്ദിച്ച് വെടിവച്ച് കൊലപ്പെടുത്തിയ അദ്ദേഹത്തിന്റെ ശരീരം പിന്നീട് കണ്ടുകിട്ടുകയായിരുന്നു. ഔറംഗസേബിനെ ചോദ്യം ചെയ്യുന്ന വീഡിയോയും ഭീകരർ പുറത്തുവിട്ടിരുന്നു.
ഔറംഗസേബിന്റെ കൊലപാതകം താഴ്വരയിലാകെ ജനരോഷമിളക്കിവിട്ടു. സേനാ മേധാവിയോടും ആഭ്യന്തര മന്ത്രിയോടും കൊലയ്ക്ക് പ്രതികാരം ചെയ്യണമെന്ന് പറയുന്ന ഔറംഗസേബിന്റെ പിതാവിന്റെ വാക്കുകൾ രാജ്യം മുഴുവൻ ചർച്ചയായി. ഇദ്ദേഹത്തിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാനായി മാത്രം സൗദി തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന അമ്പതോളം കാശ്മീരി യുവാക്കൾ ജോലിയുപേക്ഷിച്ച് ഭാരതസൈന്യത്തിൽ ചേരാനായി കാശ്മീരിലെത്തിയിരുന്നു.
ഔറംഗസേബിന്റെ കൊലപാതകം രാഷ്ട്രത്തെ മുശുവൻ കണ്ണീരിലാഴ്ത്തിയതാണ്. ഒരുപക്ഷേ ഭീകരർക്ക് നേരേ ശക്തമായ നടപടികളെടുക്കാനും ഭീകരവാദത്തെ ശക്തമായി അടിച്ചമർത്താനും തുടക്കമായത് ഈ ധീരദേശാഭിമാനിയുടേ ജീവത്യാഗമായിരിയ്ക്കണം. കാശ്മീരിലെ ജനതയെ എത്രത്തോളം ഭീകരവാദം ബാധിയ്ക്കുന്നെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിയതും ആ സംഭവത്തോടുകൂടിയാണ്.
സുപ്രീം കോടതിയിൽ വരെ നീണ്ട ധീരതയുടെ വാദമുഖങ്ങൾ:
മേജർ ആദിത്യകുമാറിന്റെ സ്ഥൈര്യം രാജ്യം മുഴുവൻ ചർച്ചയായതാണ്. വിവാദമാക്കാൻ ചില മാദ്ധ്യമങ്ങൾ കൊണ്ടുപിടിച്ച ശ്രമം നടത്തിയ സംഭവവുമായിരുന്നത്. കഴിഞ്ഞ ജനുവരി 27നു ഷോപ്പിയാനിൽ പട്ടാളം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വാഹന വ്യൂഹം തടഞ്ഞു നിർത്തി പട്ടാളത്തിനു നേരേ കല്ലെറിഞ്ഞ ഒരു ആൾക്കൂട്ടത്തെ നേരിട്ടതായിരുന്നു മേജർ ആദിത്യകുമാർ.
കൂടെയുള്ള മറ്റൊരു പട്ടാള ഓഫീസറെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി അടിച്ചുകൊല്ലാൻ ഭീകരവാദികൾ ഇളക്കിവിട്ട ജനക്കൂട്ടം ഒരുങ്ങിയപ്പോൾ അദ്ദേഹം ആദ്യം ആകാശത്തേക്ക് വെടിവച്ചു. എന്നിട്ടും കൂടെയുള്ള ഓഫീസറുടെ ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞേക്കുല്ലെന്ന് മനസ്സിലായപ്പോൾ ആൾക്കൂട്ടത്തിനുനേരേ നിറയൊഴിച്ച് തന്റെ സഹ ഓഫീസറുടെ ജീവൻ രക്ഷപെടുത്തുകയായിരുന്നു. ആ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
കല്ലുകളും വടികളുമായി വരുന്നവർക്ക് നേരേ നിറയൊഴിച്ചത് ശരിയായില്ല എന്ന് പറഞ്ഞ് അന്നുതന്നെ നിരപരാധികളെ കൊന്നൊടുക്കുന്നെന്ന നാട്യത്തിൽ വൻ ചർച്ച നടത്താൻ ചിലർ രാജ്യം മുഴുവൻ ബഹളം വച്ചിരുന്നു. ജമ്മു കാശ്മീർ പോലീസ് മേജറിനു നേരേ കേസെടുക്കുകയും ചെയ്തു. കാശ്മീർ പോലീസ് സെക്ഷൻ 302 (കൊലപാതകം), 307(വധശ്രമം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പക്ഷേ അസാമാന്യധൈര്യവും സ്ഥിതചിത്തതയും കാട്ടി ഒരു വാഹനവ്യൂഹത്തിലുള്ള സകലരുടെയും ജീവൻ രക്ഷിച്ച തന്റെ മകനെ ഇങ്ങനെ മാദ്ധ്യമവിചാരണ ചെയ്യാൻ മുൻ ആർമി ഓഫീസർ കൂടിയായ അച്ഛൻ ലഫ്റ്റനന്റ് കേണൽ കരംവീർ സിംഗ് സമ്മതിച്ചില്ല. അദ്ദേഹം ജമ്മുകാശ്മീർ പോലീസിന്റെ ഈ അന്യായത്തിനെതിരേ സുപ്രീം കോടതിയിൽ കേസുകൊടുത്തു. തന്റെ ജോലിയാണ് മകൻ ചെയ്തതെന്നും കല്ലും വടിയുമായി സഹ ഓഫീസറെ തല്ലിക്കൊല്ലാൻ നിൽക്കുന്നവരോട് സമാധാനം പറയുകയല്ല സൈനികന്റെ വഴിയുമെന്ന് അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു.
മാത്രവുമല്ല ഈ മുഴുവൻ പ്രകടനവും ധീരജവാന്മാരെ ഏതുവിധേനയും മനസ്സുമടുപ്പിക്കാനുള്ള ജമ്മു കാശ്മീർ ഗവണ്മെന്റിന്റെ എന്തോ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമായി അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയ്ക്ക് വാദങ്ങൾ ബോദ്ധ്യപ്പെടുകയും മേജറിനെതിരേ ഒരു നടപടിയുമെടുക്കാൻ പാടില്ലെന്ന് ജമ്മു കാശ്മീർ ഗവണ്മെന്റിനു നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ അതുകഴിഞ്ഞപ്പോൾ കാശ്മീർ ഗവണ്മെന്റ് തകിടം മറീയുകയായിരുന്നു. മേജറിനെതിരേ ഒരു കേസും എടുത്തിട്ടില്ലെന്ന് അവർ സുപ്രീം കോടതിയെ അറിയിച്ചു.
രാഷ്ട്രം ഇന്ന് അതിന്റെ മൂന്നാമത്തെ പരമോന്നതസൈനികബഹുമതിയായ ശൗര്യചക്ര കൊടുത്താണ് മേജറെ ആദരിയ്ക്കുന്നത്. രാജ്യം മുഴുവൻ ദേശഭക്തിയുടെ ധൈര്യം പരത്തിയ ഔറംഗസേബിന്റെ അച്ഛനെന്നപോലെ സ്വന്തം മകനും താനും കൂടിയുൾപ്പെടുന്ന സൈന്യത്തിന്റെ ആത്മാഭിമാനത്തിനു വേണ്ടി സുപ്രീം കോടതിവരെ പൊരുതിയ മേജർ ആദിത്യകുമാറിന്റെ അച്ഛൻ ലഫ്റ്റനന്റ് കേണൽ കരംവീർ സിംഗ് കൂടി രാഷ്ട്രത്തിന്റെ മുന്നിൽ ദേശഭക്തിയുടെ നാളങ്ങൾ ജ്വലിപ്പിയ്ക്കുന്നു.
ആറു ധീരവനിതകൾ. ഭാരതത്തിലെ ആദ്യത്തെ ലോകം ചുറ്റിസഞ്ചരിച്ച വനിതാ നാവികർ:
ചെറിയൊരു പായ്ക്കപ്പലിൽ ലോകം ചുറ്റിസഞ്ചരിച്ച നാവികസേനാ ഉദ്യോഗസ്ഥരായ, ലെഫ്റ്റനന്റ് കമാൻഡർ വർത്തിക ജോഷി, കമാൻഡർ പ്രതിഭ ജംവാൽ, പി സ്വാതി, ലഫ്റ്റനന്റ് എസ് വിജയദേവി, ബി ഐശ്വര്യ, പായൽ ഗുപ്ത എന്നിവർക്കും ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രം ആദരിയ്ക്കുന്നു.
ഐ എൻ എസ് മണ്ഡോവി ബോട്ട് പൂളിൽ നിന്ന് 2017 സെപ്റ്റംബർ പത്തിനാണ് ഐതിഹാസികമായ ആ യാത്ര ആരംഭിച്ചത്. വനിതാ നാവികർ മാത്രമായി അമ്പത്താറടി നീളമുള്ള ഒരു ചെറു പായ്ക്കപ്പലിൽ ലോകം ചുറ്റി സഞ്ചരിയ്ക്കുക. നാവിക സാഗർ പരിക്രമ എന്നായിരുന്നു അതിന്റെ പേർ. ലെഫ്റ്റനന്റ് കമാൻഡർ വർത്തിക ജോഷി നേതൃത്വം നൽകിയ ഐ എൻ എസ് വി തരിണി എന്ന പായ്ക്കപ്പൽ യാത്ര തിരിച്ചു.
ഭാരതത്തിന്റെ ആദ്യത്തെ വനിതകൾ മാത്രമുള്ള ലോക പരിക്രമമായിരുന്നത്. ഓസ്ട്രേലിയ ന്യൂസിലാൻഡ് ഫോൾക്ലാൻഡ് ദ്വീപുകൾ, സൗത്ത് ആഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളിൽ കരയ്ക്കടുപ്പിച്ച ബോട്ട് 21600 നോട്ടിക്കൽ മൈൽ സഞ്ചരിച്ചു. എട്ടു മീറ്ററോളം ഉയരം വരുന്ന തിരമാലകളും ചുഴലിക്കൊടുങ്കാറ്റുകളും അതിജീവിയ്ക്കേണ്ടിവന്ന ഈ നാവികർക്ക്. പസഫിക് സമുദ്രത്തിൽ 60 നോട്സ് വരുന്ന കൊടുങ്കാറ്റിനേയും അതിജീവിച്ചു.സമുദ്രങ്ങളിലെ കാലാവസ്ഥ, അതിലെ ജീവജാലങ്ങളുടെ വൈവിദ്ധ്യം എന്നിവയെപ്പറ്റിയൊക്കെ കപ്പലിലുണ്ടായിരുന്ന ഉപകരണങ്ങൾ കണാക്കുകൾ ശേഖരിച്ചു. സമുദ്രമദ്ധ്യത്തിൽ ദീപാവലി ദിവസം മാവുകൊണ്ട് ചെരാതുകളുണ്ടാക്കി അവർ ദീപാവലി ആഘോഷിച്ചു. അന്ന് അവരെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ദീപാവലി ആശസകൾ അറിയിച്ചിരുന്നു.
ഒരൊറ്റ കനാലിലുടേയും സഞ്ചരിയ്ക്കാതെ എല്ലാ മഹാസമുദ്രങ്ങളും തരണം ചെയ്താണ് തങ്ങളുടെ സാഹസിക ഉദ്യമം പൂർത്തിയാക്കിയത്. നാലു ഭൂഖണ്ഡങ്ങൾ സ്പർശിച്ച്, രണ്ടുതവണ ഭൂമദ്ധ്യരേഖ മുറിച്ചുകടന്ന പായ്ക്കപ്പൽ 254 ദിവസത്തെ യാത്രയ്ക്ക് ശേഷം ഗോവൻ തുറമുഖത്തേക്ക് തിരിച്ചെത്തിയപ്പോൾ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാഹ്ബയും ചേർന്ന് ആ ധീരനാവികകൾക്ക് സ്വീകരണം നൽകി. രാഷ്ട്രം ഇന്നവർക്ക് ശൗര്യചക്ര നൽകി ആദരിയ്ക്കുന്നു.
Discussion about this post