കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് 82 ദിവസം ആകുമ്പോഴേക്കും എച്ച്.ഡി.കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങളാണ്. അതായത് ആഴ്ചയില്‍ ശരാശരി മൂന്ന് ക്ഷേത്ര സന്ദര്‍ശനം.
പിതാവായ എച്ച്.ഡി.ദേവഗൗഡയുടെ അത്രയും ദൈവഭക്തി ഇല്ലാത്തയാളെന്നറിയപ്പെടുന്ന കുമാരസ്വാമിയുടെ ഈ ക്ഷേത്ര ദര്‍ശനത്തില്‍ വിവാദമൊന്നും കാണേണ്ടതില്ലായെന്ന് അദ്ദേഹത്തിന്റെ അണികള്‍ വ്യക്തമാക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയായതിന് ദൈവങ്ങളോട് നന്ദി പറയുകയാണെന്ന് അണികള്‍ പറയുന്നു. അടിക്കടിയുണ്ടായ ശാരീരിക വിഷമതകളും രാഷ്ട്രീയത്തിലെ തിരിച്ചടികളുമായിരിക്കും അദ്ദേഹത്തെ ഭക്തിമാര്‍ഗ്ഗത്തിലേക്ക് എത്തിച്ചതെന്ന് കുമാരസ്വാമിയുടെ വിശ്വസ്തര്‍ പറയുന്നു.
തുംഗൂരിലെ സിദ്ധഗംഗ, മൈസൂരിലെ സുത്തുര്‍, മാണ്ഡ്യയിലെ അഡിച്ചുന്ചനാഗിരി തുടങ്ങിയ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇത് കൂടാതെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തില്‍ അദ്ദേഹം കര്‍ണാടകയുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥന കഴിച്ചുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി.
കുമാരസ്വാമിയെപ്പോലെത്തന്നെ തെലങ്കാന മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവും ക്ഷേത്രദര്‍ശനത്തിന്റെ കാര്യത്തില്‍ പ്രസിദ്ധി നേടിയയാളാണ്.
Discussion about this post