കേരളത്തിന്റെ അവസ്ഥ ദുഃഖകരമാണെന്ന് യു.എന്‍. കേരളത്തില്‍ ജിവനുകള്‍ പോലിഞ്ഞതിലും നാശനഷ്ടങ്ങള്‍ സംഭവിച്ചതിലും ഖേദമുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേരസ് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“കേരളത്തില്‍ നടക്കുന്ന പ്രളയം 100 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ ഒന്നാണ്,” യു.എന്‍ വക്താവ് സ്റ്റെഫാനി ഡുജാറിക് പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും യു.എന്‍ വക്താവ് പറഞ്ഞു. ഇന്ത്യ സഹായത്തിനായി യു.എന്‍ സംഘടനകളുടെ അടുത്തെത്തിയിട്ടില്ലെന്നും വക്താവ് പറഞ്ഞു.
Discussion about this post