പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സൈനയ്ക്ക് പൂര്‍ണമായി കൈമാറണമെന്ന് വി.ഡി.സതീശന് എം.എല്‍.എ പലവട്ടം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. വടക്കന്‍ പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേരാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. ഇതില്‍ പലര്‍ക്കും ഭക്ഷണവും വെള്ളവും എത്തിക്കാനായില്ലെന്ന് വി.ഡി.സതീശന് വ്യക്തമാക്കി.
കര, നാവിക, വ്യോമസേനകളുടെ ഒരു സംയുക്ത സംഘത്തിന് മാത്രമാണ് ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
കളമശ്ശേരി നിയോജക മണ്ഡലത്തില്‍ രണ്ട് ദിവസം മുമ്പ് ഒരു റിലീഫ് ഷെഡ് ഇടിഞ്ഞ് വീണ് ആറ് പേര് മരിച്ചു. അവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ചാക്ക് അരി പോലും സര്‍ക്കാരിന്റെ പക്കല്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ പറവൂരിലേക്ക് എത്തിയില്ലെന്നും വി.ഡി.സതീശന് പറഞ്ഞു.
Discussion about this post