ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതിയ്‌ക്കെതിരെ തെളിവുകൾ നിരത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആം ആദ്മി പാർട്ടി നേതാക്കൾക്ക് 292.8 കോടിയോളം കൈക്കൂലി നൽകാനും അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റാനും കവിത സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘവുമായി ചർച്ചകൾ നടത്തിയിരുന്നതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.
ഇൻഡോ സ്പിരിറ്റ്‌സ് എന്ന സ്ഥാപനത്തെ യഥാർത്ഥ ബിസിനസ് സ്ഥാപനമായി ചിത്രീകരിച്ച് 292.9 കോടി സമ്പാദിക്കുകയും മറ്റ് ബിസിനസിൽ നിന്നും ലഭിച്ച തുകയാണെന്ന് തെറ്റിദ്ധരിപ്പിക്കകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇടനിലക്കാർ വഴി കൈക്കൂലി നൽകുകയും 1,100 കോടിയോളം രൂപ സമ്പാദിക്കാൻ കൂട്ടുനിൽക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് അനധികൃതമായി സമ്പാദിച്ച പണം കൈമാറാൻ സഹായിക്കുകയും ചെയ്തിരുന്നു. കേസിലെ തന്റെ പങ്ക് മറച്ചുവയ്ക്കായി മൊബൈൽ ഫോണിലെ തെളിവുകളും ഉള്ളടക്കങ്ങളും ഇല്ലാതാക്കിയെന്ന് ഇഡി പറയുന്നു. ഫോർമാറ്റ് ചെയ്തതും ഡാറ്റ ഇല്ലാത്തതുമായ ഒൻപത് ഫോണുകളാണ് കവിത അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാക്കിയത്.
ചോദ്യം ചെയ്യലിൽ ഈ മൊബൈൽ ഫോണുകളെ കുറിച്ച് ചോദിച്ചപ്പോൾ കവിത ഒഴിഞ്ഞു മാറിയതായും മൊബൈൽഫോൺ ഫോർമാറ്റ് ചെയ്തതിൽ അവർ വിശദീകരണം നൽകിയില്ലെന്നും ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Discussion about this post