തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം മികച്ച നേട്ടം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു.
തൃശൂരിൽ സുരേഷ് ഗോപിക്ക് ജയിക്കാൻ കഴിയില്ലെന്ന് ജയരാജൻ പറഞ്ഞു. അദ്ദേഹം ജനങ്ങളിൽ നിന്ന് കൂടുതൽ കൂടുതൽ അകലുകയാണ്. ആദ്യം സ്ഥാനാർഥിയായപ്പോൾ ഒരു സിനിമാ നടൻ എന്നനിലയിൽ ജനം പരിഗണിച്ചിരുന്നു. എന്നാൽ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ സിനിമയെ തന്നെ ജനം വെറുക്കാൻ തുടങ്ങിയിരിക്കുന്നു ജയരാജൻ പറഞ്ഞു. താൻ ഒരിക്കൽ അയാളോട് പറഞ്ഞിട്ടുണ്ട്.’നിങ്ങളെ നിങ്ങളാക്കിയത് സിനിമയാണ്. ആ കലാരംഗം കൈവിടരുത്. അത് തന്നെയാണ് എപ്പോഴും പറയാനുള്ളത്
Discussion about this post